ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായ വാഗ്ദാനവുമായി ഹിന്ദി നടി രവീണ ടണ്ടന്. കൊല്ലപ്പെട്ട ജവാന്മാരുടെ പെണ്മക്കളുടെ വിദ്യാഭ്യാസച്ചിലവുകള്‍ വഹിക്കാന്‍ തയ്യാറാണെന്ന് രവീണ ടണ്ടന് പറഞ്ഞു.
പുല്‍വാമയിലെ ആക്രമണത്തിന്റെ കാര്യത്തില്‍ മാത്രമല്ല വീരമൃത്യ വരിച്ച ജവാന്മാരുടെയെല്ലാം കുടുംബങ്ങളുടെ കാര്യം നോക്കേണ്ടതുണ്ട്. എല്ലാവരും മുന്നോട്ടുവന്ന് അവരവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്യണം. ഞങ്ങളുടെ ഫൌണ്ടേഷന് വിദ്യാഭ്യാസച്ചെലവുകള്‍ വഹിക്കാനും സ്കോളര്‍ഷിപ്പ് നല്‍കാനും മുന്നോട്ടുവരികയാണെന്ന് രവീണ ടണ്ടന് പറഞ്ഞു.
പാക്കിസ്ഥാന് താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഓള് ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്റെ തീരുമാനത്തെയും രവീണ ടണ്ടന് സ്വാഗതം ചെയ്തു. ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാന്‍ പാക്കിസ്ഥാന് സര്‍ക്കാര്‍ തയ്യാറാവണമെന്നും രവീണ ടണ്ടന് ആവശ്യപ്പെട്ടു.