ന്യൂഡല്‍ഹി: അനില്‍ അംബാനി കോടതിയലക്ഷ്യ കേസില്‍ കുറ്റക്കാരന്‍ എന്നു സുപ്രീംകോടതി. എറിക്സന് കമ്പനിക്ക് നല്‍കാനുള്ള 453 കോടി രൂപ കുടിശിക സഹിതം നാലാഴ്ചയ്ക്കകം നല്‍കണമെന്ന് കോടതി വിധിച്ചു. ഇല്ലെങ്കില്‍ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി ഉത്തരവിട്ടു.
എറിക്സന് കമ്പനിക്ക് നല്‍കാനുള്ള 550 കോടി കുടിശിക നല്‍കാനുള്ള ഉത്തരവ് അനുസരിക്കാത്തതിനാണ് നടപടി. കേസ് പരിഗണിച്ചക്കവേ സ്വിസ് കമ്പനി ആയ എറിക്സണ് നല്‍കാനുള്ള പണം നല്കാന് റിലൈന്‍സ് കമ്മ്യൂണിക്കേഷന്‍ താത്പര്യവും കാണിച്ചില്ല എന്ന് സുപ്രീം കോടതി വിലയിരുത്തി.
അനില്‍ അംബാനിക്ക് പുറമെ റിലൈന്‍സ് കമ്യുണിക്കേഷന്റെ മറ്റ് രണ്ട് ഡയറ്കടര്‍മാരും കോടതി അലക്ഷ്യം നടത്തി എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കൂടാതെ നടപടി നേരിടുന്ന റിലൈന്‍സിന്റെ മൂന്ന് കമ്പനികളും ഒരു കോടി രൂപ വീതം പിഴയടക്കണം.