ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ തിരിച്ചടിക്കുമെന്ന ഇന്ത്യയുടെ പ്രസ്താവനയ്ക്കെതിരെ ഭീഷണിയുമായി പാകിസ്ഥാന് റെയില്‍വേ മന്ത്രി ശൈഖ് റാഷിദ് അഹമ്മദ്. ഇസ്ലാമിക രാഷ്ട്രത്തെ കഴുകന് കണ്ണുകളാല്‍ കാണാന്‍ ശ്രമിക്കുകയാണെങ്കില്‍ അവരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കുമെന്ന് ശൈഖ് റാഷിദ് അഹമ്മദ് പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് ശൈഖ് റാഷിദ് അഹമ്മദിന്റെ പ്രസ്താവന. ‘ഇമ്രാന് ഖാന് കൃത്യമായ സന്ദേശം നല്കി കഴിഞ്ഞു. എന്നിട്ടും പാകിസ്ഥാനെ കഴുകന് കണ്ണുകളാല്‍ നോക്കുകയാണെങ്കില്‍ അവരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കും’- ശൈഖ് റാഷിദ് അഹമ്മദ് പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്ഥാനല്ലെന്നായിരുന്നു ഇമ്രാന് ഖാന് നേരത്തെ പറഞ്ഞ്. കശ്മീരിലെ അശാന്തിക്ക് പാകിസ്ഥാനല്ല ഉത്തരവാദിയെന്നും ഇന്ത്യ യാതൊരു തെളിവുമില്ലാതെ പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണെന്നും ഇമ്രാന് ഖാന് പറഞ്ഞു. പാകിസ്ഥാന്റെ മണ്ണില്‍നിന്നുള്ള ആരും അക്രമം പടത്തരുതെന്നുള്ളത് പാക് സര്‍ക്കാരിന്റെ താല്‍പ്പര്യമാണ്. വിശ്വസനീയമായ തെളിവ് കൈമാറിയാല്‍ പാകിസ്ഥാന് ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇമ്രാന് ഖാന് പറഞ്ഞിരുന്നു. പാകിസ്ഥാനെ ആക്രമിച്ചാല്‍ തിരിച്ചടിക്കില്ലെന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അത് തെറ്റാണ്. അടിച്ചാല്‍ പാകിസ്ഥാന് തിരിച്ചടിക്കുമെന്നും ഇമ്രാന് ഖാന് പറഞ്ഞിരുന്നു.