ഹൈദരാബാദ്: പവിത്ര ബന്ധം എന്ന തെലുങ്കു സീരിയലിലൂടെ പ്രശസ്തയായ നടി നാഗ ഝാന്‍സി (21) ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലെ വസതിയില്‍ ഇന്നലെ രാത്രി ഒമ്പത് മണിയോടെ നടിയെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. ഉടനെ സെക്കന്തരാബാദിലെ ഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വെച്ച് മരിച്ചു.
കുറച്ചുകാലമായി നടി സൂരിയ എന്ന യുവാവുമായി പ്രണയത്തിലായിരുന്നെന്നും പ്രണയനൈരാശ്യമാണ് ആത്മമഹത്യയ്ക്ക് കാരണമെന്നും അഭ്യൂഹമുണ്ട്. പ്രണയത്തെചൊല്ലി നടിയും വീട്ടുകാരും തമ്മില്‍ വഴക്കുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ആത്മഹത്യ കുറിപ്പും മൊബൈല്‍ ഫോണും നടിയുടെ മുറിയില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ആത്മഹത്യാകുറിപ്പിലെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.