പട്ന: കുറഞ്ഞത് 12 ലോക്സഭാ സീറ്റുകളെങ്കിലും ബിഹാറില്‍ വേണമെന്നു നിര്‍ബന്ധം പിടിക്കുകയാണ് കോണ്‍ഗ്രസ്. സഖ്യകക്ഷിയായ ആര്‍ജെഡിയോടു കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത് 16 സീറ്റുകള്‍ വേണമെന്നാണ്. ഒപ്പം 12 സീറ്റില്‍ കുറഞ്ഞൊരു ധാരണയ്ക്കു നിന്നുകൊടുക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. അതേസമയം 8 സീറ്റുകള്‍ നല്കി കോണ്‍ഗ്രസിനെ ഒതുക്കാനാണ് ആര്‍ജെഡിയുടെ നീക്കം. ഇതിനു സമ്മതമല്ലെങ്കില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള വിശാല സഖ്യത്തിനാണു ബിഹാറില്‍ ആര്‍ജെഡി ശ്രമിക്കുന്നതെന്നുമാണ് സൂചന.
ഫെബ്രുവരി 3നു പട്നയില്‍ രാഹുല്‍ ഗാന്ധിയുടെ റാലിക്കുശേഷം മതി പല സഖ്യകക്ഷികളുമായുള്ള സീറ്റ് പങ്കിടല്‍ സംബന്ധിച്ച അന്തിമ ധാരണ പുറത്തുവിടുന്നത് എന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഈ റാലിയെ പാര്‍ട്ടി കാണുന്നത് തങ്ങളുടെ ശക്തി പ്രകടിപ്പിക്കാനുള്ള അവസരമായാണ്.
എന്നാല്‍ ആര്‍ജെഡി വൃത്തങ്ങള്‍ അറിയിച്ചത് കോണ്‍ഗ്രസുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടിട്ടില്ലെന്നും ഫലപ്രദമായ വഴികള്‍ കണ്ടെത്തുകയാണെന്നും ആണ്. ആര്‍ജെഡിയുടേത് ഇടതുപക്ഷത്തെ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമമാണ്. കോണ്‍ഗ്രസിനു സീറ്റുകള്‍ അധികം നല്‍കില്ലെന്ന നിലപാടെടുക്കാന്‍ കാരണം അതാണ്.
എന്നാല്‍ യുപിയില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്പിയും ബിഎസ്പിയും യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ നീക്കം വിശാല സഖ്യത്തില്‍ കല്ലുകടിയായെങ്കിലും ഇതുവരെ ഈ വിഷയത്തില്‍ മൂന്നു പാര്‍ട്ടികളുടെയും നേതാക്കള്‍ പ്രതികരിച്ചത് പരസ്പര ബഹുമാനം നിലനിര്‍ത്തിയാണ്. കഴിഞ്ഞ ദിവസം എസ്പിയുടെ അഖിലേഷ് യാദവിനെയും ബിഎസ്പിയുടെ മായാവതിയെയും ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് കണ്ടിരുന്നു. ഈ നീക്കത്തെ വിലയിരുത്തപ്പെടുന്നത് യുപി അതിര്‍ത്തിയിലുള്ള ഗോപാല്‍ഗഞ്ച് മണ്ഡലം ബിഎസ്പിക്കു നല്‍കിയേക്കുമെന്നാണ്.
ബിഹാറിനുള്ളത് 40 ലോക്സഭാ സീറ്റുകളാണ്. സീറ്റുകള്‍ യുപിയില്‍ 80, മഹാരാഷ്ട്രയില്‍ 48, ബംഗാളില്‍ 42 എന്നിങ്ങനെയാണ്. 2014ല്‍ ബിജെപിയെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിച്ചത് പടിഞ്ഞാറന്‍, വടക്കന്‍ ഇന്ത്യയിലെ ശക്തികേന്ദ്രങ്ങളായ യുപിയിലെയും ബിഹാറിലെയും പ്രകടനങ്ങളാണ്. ബിജെപി ബിഹാറില്‍ 22 സീറ്റാണ് നേടിയത്.
കോണ്‍ഗ്രസിന് മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം ശക്തമായ ഊര്‍ജമാണു നല്‍കിയിരിക്കുന്നത്. ഇതാണു കോണ്‍ഗ്രസിന് ബിഹാറില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാന്‍ ആത്മവിശ്വാസം നല്കിയതും. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലേതുപോലെ ഇവിടെ നേട്ടം കൊയ്യാമെന്നത് കോണ്‍ഗ്രസിന്റെ മിഥ്യാധാരണയാണെന്നാണ് ആര്‍ജെഡി നേതാക്കള്‍ പറയുന്നത്. രണ്ടു സീറ്റില്‍ കോണ്‍ഗ്രസ് വിജയിച്ചെങ്കിലായി എന്നാണ് അവര്‍ പറയുന്നത്.