തിരുവനന്തപുരം: ഈ മാസം 1 മുതല്‍ അടുത്തമാസം നാല് വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണമുണ്ടായിരിക്കുമെന്ന് റെയില്‍വെ അറിയിച്ചു. കളമശ്ശേരി മുതല്‍ അങ്കമാലി വരെ പാത നവീകരിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.
രാത്രി 9.35ന് ഗുരുവായൂരില്‍ നിന്നുള്ള ചെന്നൈ എഗ്മോര്‍ ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ പുറപ്പെടാന്‍ 2.20 മണിക്കൂര്‍ വൈകും.അമൃത രാജ്യറാണി, മംഗലാപുരം – തിരുവനന്തപുരം, വെരാവേല്‍ – തിരുവനന്തപുരം, നിസാമുദ്ദീന്‍ രാജധാനി എക്സ് പ്രസ്, പാറ്റ്ന – എറണാകുളം തുടങ്ങിയ ട്രെയിനുകള്‍ ഒരു മണിക്കൂറിലേറെ വൈകും.