കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്റ്റാര്‍ട്ടപ്പ് സമുച്ചയം കൊച്ചിയില്‍. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ മികവിന്റെ കേന്ദ്രമെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചിരിക്കുന്ന സമുച്ചയം ജനുവരി 13-ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കളമശ്ശേരിയിലെ 13.5 ഏക്കറിലായുള്ള ടെക്നോളജി ഇന്നവേഷന്‍ സോണിലാണ് സമുച്ചയം സ്ഥാപിച്ചിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കും വികസനത്തിനുമാവശ്യമായ പിന്തുണ ഇവിടെ ലഭിക്കും. വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ടെക്നോളജി ഇന്നവേഷന്‍ സോണ്‍ അഞ്ചു ലക്ഷത്തോളം ചുതുരശ്ര അടിയിലേക്ക് വളരും.
കാന്‍സര്‍ ചികിത്സയിലെ ഗവേഷണങ്ങള്‍ക്കുള്ള ഇന്‍ക്യുബേറ്ററായ ബ്രിക്, തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ സഹകരണത്തോടെ സ്റ്റാര്‍ട്ടപ്പ് മിഷന് രൂപവത്കരിച്ച ബയോടെക് സ്റ്റാര്‍ട്ടപ്പായ ബയോനെസ്റ്റ്, സ്റ്റാര്‍ട്ട്അപ് മിഷനും യൂണിറ്റി, സെറാ തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളും ചേര്‍ന്ന് രൂപം നല്കിയ മികവിന്റെ കേന്ദ്രങ്ങള്‍, മേക്കര്‍ വില്ലേജ് എന്നിവ ഈ സമുച്ചയത്തില്‍ പ്രവര്‍ത്തിക്കും.