ചരിത്രം കുറിക്കാനൊരുങ്ങി പൃഥ്വിരാജ് ചിത്രം ‘9’. ഒരേ സമയം പതിനഞ്ച് ടെലിവിഷന്‍ ചാനലിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്ലര് പ്രദര്‍ശിപ്പിക്കുന്നത്. ട്രെയ്ലര് ജനുവരി 9ാം തിയതി രാത്രി 9 മണിക്ക് പ്രേക്ഷകരിലേക്കെത്തും.
തന്റെ സമൂഹ മാധ്യമ പേജുകളിലൂടെയാണ് പൃഥ്വിരാജ് ഈ വിവരം പുറത്ത് വിട്ടത്. സമൂഹ മാധ്യമങ്ങളുടെ അതിപ്രസരമുള്ള ഇക്കാലത്താണ് ഇത്തരത്തില്‍ ടെലിവിഷന്‍ വഴിയുള്ള ട്രെയ്ലര് റിലീസ്.
First time in History of Malayalam Cinema. 15 Television channels at the same time will telecast the trailer at 9pm, 09/01/19. @9MovieOfficial @PrithviOfficial @SonyPicsIndia @PrithvirajProd #SupriyaMenon @jenusemohamed @GabbiWamiqa @Poffactio #Feb7 pic.twitter.com/OIIlOCGR2a
— POFFACTIO ™ (@Poffactio) January 7, 2019
ചിത്രം സംവിധാനം ചെയ്യുന്നത് ജനൂസ് മുഹമ്മദാണ്. ഇത് ‘100 ഡേയ്സ് ഓഫ് ലവ്’ എന്ന ചിത്രത്തിനു ശേഷം ജനൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സോണി പിക്ച്ചേഴ്സിനൊപ്പം പൃഥ്വിരാജ് ഫിലിംസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത് ആല്‍ബര്‍ട്ട് എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലാണ്.
ചിത്രത്തില്‍ പ്രകാശ് രാജ്, മംമ്ത മോഹന്‍ദാസ്, വാമിഖ ഖബ്ബി തുടങ്ങി വലിയൊരു താര നിര തന്നെ വേഷമിടുന്നുണ്ട്.