ബെംഗളൂരു: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിനിമാ നടന് പ്രകാശ് രാജ് ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്വതന്ത്രനായി മല്‍സരിക്കും. പുതുവല്‍സര ദിനത്തില്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നു പ്രഖ്യാപിച്ച പ്രകാശ് രാജ് മണ്ഡലം ഏതായിരിക്കുമെന്നു വെളിപ്പെടുത്തിയിരുന്നില്ല.
പ്രകാശ് രാജ് മല്‍സരിക്കുന്ന മണ്ഡലത്തിന്റെ പേര് ട്വിറ്ററില്‍ കുറിച്ചത് പുതിയ യാത്രയ്ക്കു പിന്തുണ അറിയിച്ച എല്ലാവര്ക്കും നന്ദി അറിയിച്ചുകൊണ്ടാണ്. കുടൂതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രകാശ് രാജ് ട്വീറ്റ് അവസാനിപ്പിച്ചത് ‘പൗരന്റെ ശബ്ദം പാര്‍ലമെന്റില്‍’ എന്ന ഹാഷ്ടാഗോടെയാണ്.
#2019 PARLIAMENT ELECTIONS.Thank you for the warm n encouraging response to my new journey.. I will be contesting from BENGALURU CENTRAL constituency #KARNATAKA as an INDEPENDENT..will share the Details with the media in few days..#citizensvoice #justasking in parliament too… pic.twitter.com/wJN4WaHlZP
— Prakash Raj (@prakashraaj) January 5, 2019
പ്രകാശ് രാജ് ഗൗരി ലങ്കേഷ് വധത്തില്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ വാര്‍ത്തയില്‍ ഇടം പിടിച്ചപ്പോഴൊക്കെ തനിക്കു രാഷ്ട്രീയ മോഹങ്ങള്‍ ഇല്ലെന്നാണു പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മേയില്‍ നടന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രചാരണത്തിനായി പ്രകാശ് രാജ് ഇറങ്ങിയിരുന്നു. നിലവില്‍ ബിജെപിയുടെ പിസി മോഹനാണ് ബംഗളൂരു സെന്‍ട്രല്‍ എംപി. മോഹന്‍ ഇവിടെ എംപിയായിരിക്കുന്നത് തുടര്‍ച്ചയായ രണ്ടാം തവണയാണ്.