അഗര്‍ത്തല: ത്രിപുരയില്‍ പുതിയ തേയില വിപണിയിലിറങ്ങുന്നു. ത്രിപുരയിലെ ദേവത ത്രിപുര സുന്ദരിയുടെ പേരായ ‘ത്രിപുരേശ്വരി’ എന്ന ബ്രാന്റില്‍ ആണ് തേയില വിപണിയിലിറക്കുന്നത്. ടീ ഡവലപ്പ്മെന്റ് കോര്‍പ്പറേഷനും ടീ ബോര്‍ഡ് ഇന്‍ഡ്യയും സംയുക്തമായാണ് പദ്ധതി. ത്രിപുരയിലെ വ്യാവസായിക അഭിവൃദ്ധി ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
ആദ്യഘട്ടത്തില്‍ നൂറ് ഗ്രാമിന്റെയും അന്‍പത് ഗ്രാമിന്റെയും പാക്കറ്റുകളാകും വിപണിയില്‍ ഇറങ്ങുക. ബ്രാന്റ് നെയിം ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട്. ത്രിപുരേശ്വരി എന്ന ബ്രാന്റിന് പ്രാദേശികമായും ദേശീയമായും വലിയ വിപണി നേടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആസാം ടീ, ഡാര്‍ജിലിംഗ് ടീ പോലെ ആഗോളതലത്തില്‍ ബ്രാന്റാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ഇന്ത്യക്കു പുറമെ മറ്റുരാജ്യങ്ങളിലും വിപണി ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. ത്രിപുരയില്‍ നിലവില്‍ 58 തേയില തോട്ടങ്ങളാണുള്ളത്. ഇതില്‍ 42 എണ്ണം സ്വകാര്യ വ്യക്തികളുടെയും 13 എണ്ണം സഹകരണസംഘങ്ങളുടെയും മൂന്നെണ്ണം ത്രിപുര ടീ ഡവലപ്പ്മെന്റ് കോര്പ്പേറഷനുമാണ് നടത്തുന്നത്. 6885 ഏക്കറിലെ ത്രിപുരയിലെ തേയില കൃഷിയില്‍ നിന്ന് പ്രതിവര്‍ഷം 3.58 കോടി കിലോ തേയിലയാണ് ഉത്പാദിപ്പിക്കുന്നത്.