ന്യൂഡല്‍ഹി: ഇന്ന് കേദാര്‍നാഥ് സന്ദര്‍ശിക്കാന്‍ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോഡി. തുടര്‍ന്ന് പഞ്ചാബ് അതിര്‍ത്തിയില്‍ എത്തി സൈനികരോടൊപ്പം ദീപാവലി ആഘോഷിക്കും.
രാവിലെ കേദാര്‍നാഥില്‍ രണ്ട് മണിക്കൂര്‍ ചെലവഴിക്കുന്ന പ്രധാനമന്ത്രി തുടര്‍ന്ന് പഞ്ചാബ് അതിര്‍ത്തിയിലേക്ക് വിമാനമാര്‍ഗം യാത്രയാകും. എന്നാല്‍ അതിര്‍ത്തിയില്‍ ഏത് ഭാഗത്താണ് മോഡി സന്ദര്‍ശനം നടത്തുക എന്ന കാര്യം പുറത്തുവിട്ടിട്ടില്ല.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി രുദ്രപ്രയാഗ് ജില്ലാ മജിസ്ട്രേറ്റ് മങ്കേഷ് ഗില്‍ഡിയാല്‍ വ്യക്തമാക്കി. പ്രധാനമന്ത്രി സഞ്ചരിക്കുന്ന റോഡുകളില്‍ മഞ്ഞ് നീക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു. കാലാവസ്ഥ അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതീക്ഷയര്‍പ്പിച്ചു.