ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ് ഒരു പ്രതിജ്ഞ.
ഇത്രയും നിഷ്കളങ്കത നിറഞ്ഞ ഒരു പ്രതിജ്ഞ ഇതുവരെ ആരും തന്നെ കണ്ട് കാണില്ല. സ്കൂള്‍ അസംബ്ലിയില്‍ പ്രതിജ്ഞ ചൊല്ലിയ കുഞ്ഞു പ്രതിഭയെ നിറഞ്ഞ സ്നേഹത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഗുരുക്കന്മാരേയും മുതിര്‍ന്നവരെയും ബഹുമാനിക്കും എന്നത് തെറ്റായി ‘കുറുക്കന്മാര്’ എന്നും അവസാനത്തില്‍ ‘പ്രയത്നിക്കും’ എന്നത് ‘പ്രേമിക്കും’ എന്നും പറയുന്നിടത്ത് ഈ കുരുന്ന് നമ്മെ കുടുകുടെ ചിരിപ്പിക്കുന്നു. ഓരോ വാക്കും സാവധാനം പെറുക്കി കൂട്ടിയുള്ള പ്രതിജ്ഞ കേള്‍ക്കുന്ന കുട്ടികളിലും അധ്യാപകരിലും ചിരിയാണ് ഉയര്‍ത്തുന്നത്. വീഡിയോയിലെ കുട്ടി ആരാണെന്നും ഏത് സ്കൂളിലെയാണെന്നും ഉള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.