തിരുവനന്തപുരം; തിരുവനന്തപുരത്ത് കാറ്ററിങ് കോഴ്സ് പഠിക്കുന്ന വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശി സ്വര്‍ണേന്ദു മുഖര്‍ജിയാണ് മരിച്ചത്. അറ്റന്റന്‍സ് കുറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ പരീക്ഷ എഴുതിച്ചിരുന്നില്ല.
ഇതേ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്താണെന്ന് സഹപാഠികള്‍ ആരോപിച്ചു. വിദ്യാര്‍ത്ഥികള്‍ കോളേജിന് മുന്നില്‍ പ്രതിഷേധിക്കുകയാണ്.