ലഖ്നൗ: ഉത്തര്‍പ്രദേശിലെ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഒരേ സമയം പോലീസ് ഉദ്യോഗസ്ഥയും കുഞ്ഞിനെ പരിപാലിച്ച് അമ്മയും ആവുകയാണ് ഇവര്‍. ഉത്തര്‍പ്രദേശിലെ ഒരു പോലീസ് സ്റ്റേഷനിലാണ് മാതൃസ്നേഹം തുളുമ്പുന്ന ഈ കാഴ്ച.
ഒരേസമയം ഒന്നിലധികം ഡ്യൂട്ടി ചെയ്തുകൊണ്ട് ഏവരുടെയും മനം കവര്‍ന്നിരിക്കുകയാണ് ഈ വനിതാ പോലീസ്. ഒന്നര വയസ്സുകാരിയായ മകളെ കിടത്തി ഉറക്കി ജോലി ചെയ്യുന്ന വനിതാ പൊലീസിന്റെ ചിത്രം യുപി ഐജി നവ്നീത് സെകെര ട്വീറ്റ് ചെയ്തു.
അവിശ്വസനീയം എന്ന തലക്കെട്ടോടു കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രം ഇതിനോടകംതന്നെ വൈറലായി കഴിഞ്ഞു. ഇതിനുമുമ്പ്, മറ്റൊരു വനിത പരീക്ഷയ്ക്കു പോയപ്പോള്‍ കുഞ്ഞിനെ പരിപാലിച്ചത് ഒരു പോലീസുകാരന് ആയിരുന്നു. ഹൈദരാബാദിലെ മഹുബ്നഗറിലായിരുന്നു സമാനസംഭവം.
Incredible. Doesn't need any caption! @Uppolice ??#Uppolice #PictureOfTheDay pic.twitter.com/Izpr2Zz9Rk
— Navniet Sekera (@navsekera) October 27, 2018