കോഴിക്കോട്: ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറില്‍ മലപ്പുറത്ത് രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. മലപ്പുറം താനൂരിലാണ് പോലീസിനെ നേരെ ആക്രമണം ഉണ്ടായത്. വാഹനങ്ങള്‍ തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസിനു നേരെ കല്ലെറിയുകയാണുണ്ടായത്. ഷൈജു, റാഷിദ് എന്നീ പോലീസുകാര്‍ക്കാണ് പരിക്കേറ്റത്.
കൂടാതെ, കോഴിക്കോട് ജില്ലയില്‍ കുന്ദമംഗലം, കുണ്ടായത്തോട്, മുക്കം എന്നിവിടങ്ങളില്‍ കെഎസ്ആര്‍ടിസി സ്കാനിയ ബസ്സുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.
പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘം കല്ലുകളും ബിയര്‍ ബോട്ടിലുകളും വലിച്ചെറിഞ്ഞു. മലപ്പുറം ചമ്രവട്ടത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായി.