ന്യൂഡല്‍ഹി: മിസൈല്‍ല്‍ വിവരം ചോര്‍ത്തിയ സൈനികന് അറസ്റ്റില്‍. ബ്രഹ്മോസ് മിസൈല്‍ വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തിയ സൈനികന് കഞ്ജന്‍ സിങ് ആണ് അറസ്റ്റിലായത്. പത്തുവര്‍ഷമായി സൈന്യത്തില്‍ ജോലിചെയ്യുന്ന ഇയാളെ മിലിട്ടറി ഇന്റലിജന്‍സിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
മഹാരാഷ്ട്രയിലെ ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിലെ എന്‍ജിനിയറായ നിഷാന്ത് അഗര്‍വാളിനെ തീവ്രവാദ വിരുദ്ധ സംഘം (എടിഎസ്) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് സൈനികന്റെ അറസ്റ്റ്. സിഗ്നല്‍ വിഭാഗത്തില്‍ ജോലിചെയ്യുന്ന കഞ്ജന്‍ സിങ് സുപ്രധാന വിവരങ്ങള്‍ പാകിസ്ഥാന് കൈമാറി.
ഐഎസ്ഐ ഏജന്റാണെന്ന് കരുതുന്ന നേരത്തെ മധ്യപ്രദേശില്‍ പിടിയിലായ ചാരനില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് അറസ്റ്റിലേക്ക് നയിച്ചത്. മൂന്നുമാസമായി ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ ബുധനാഴ്ച രാവിലെയാണ് മീററ്റില്‍ അറസ്റ്റ് ചെയ്തത്.