ആലപ്പുഴ: ദേശീയ പാതയില്‍ ചേര്‍ത്തല എസ്എന്‍ കോളേജിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പുറകില്‍ മറ്റൊരു ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു.
കണ്ണൂര്‍ സ്വദേശിയായ മനോജ്, ജിജി എന്നിവരാണ് മരിച്ചത്. ലോറിയുടെ ടയര്‍ മാറ്റുന്നതിനിടെയാണ് അപകടം നടന്നത്. തിങ്കളാഴ്ച്ച അഞ്ചരയോടെയാണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു.