പാറ്റ്ന: ബിഹാര്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വിശ്വേശ്വര്‍ ഒജയുടെ കൊലപാതക കേസിലെ പ്രധാന സാക്ഷി വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ച രാവിലെ ബോജ്പുര്‍ ജില്ലയിലെ ആരയിലായിരുന്നു സംഭവം.
കേസിലെ ദൃക്സാക്ഷിയായിരുന്ന കമാല്‍ കിഷോര്‍ മിശ്രയയാണ് (40) കൊല്ലപ്പെട്ടത്. കേസില്‍ മിശ്രയുടെ സാക്ഷിമൊഴി കോടതി രേഖപ്പെടുത്തിയതിനു ശേഷം ഇദ്ദേഹത്തിന്റെ പോലീസ് സുരക്ഷ പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
കൃഷിയിടത്തില്‍നിന്നും പുല്ലുമായി വീട്ടിലേക്കു തിരിച്ചുവരുമ്പോള്‍ അജ്ഞാതരായ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ മിശ്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2016 ഫെബ്രുവരിയിലാണ് ബോജ്പുര്‍ നേതാവും ബിജെപി വൈസ് പ്രസിഡന്റുമായിരുന്ന ഒജ വെടിയേറ്റു മരിച്ചത്. കേസില്‍ വിചാരണ നടന്നുവരികയാണ്.