ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ യുദ്ധഭീഷണി മുഴക്കി പാകിസ്താന് മന്ത്രി ഷേയ്ക്ക് റാഷിദ് അഹമ്മദ്. പാകിസ്താന് ശക്തമായ തിരിച്ചടി കൊടുക്കണമെന്ന കരസേനാ മേധാവിയുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി ഷേയ്ക്ക് റാഷിദ് അഹമ്മദ്. സൈന്യത്തിനൊപ്പം പാക് ജനതയും തോളോട തോള് ചേര്‍ന്ന് നില്‍ക്കണമെന്നാണ് ഷേയ്ക്ക് റാഷിദ് അഹമ്മദിന്റെ മുന്നറിയിപ്പ്.
കാശ്മീരില്‍ പോലീസുകാരെ തട്ടിക്കൊണ്ടു പോയി ഭീകര്‍ വധിച്ചതിന് പിന്നാലെ പാകിസ്താനുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു. ഇന്ത്യയുടെ പിന്മാറ്റത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും മോഡിയെ പേരെടുത്ത് പറയാതെ പരിഹസിച്ചും പാക് പ്രധാമന്ത്രി ഇമ്രാന് ഖാന് രംഗത്ത് വന്നിരുന്നു.
അതേസമയം ഭീകരവാദവും സമാധാന ചര്‍ച്ചയും ഒരുമിച്ച് പോകില്ലെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് പാകിസ്താന് വീണ്ടും മുന്നറിയിപ്പ് നല്കി. തീവ്രവാദത്തെ പാകിസ്താന് പ്രോല്‍സാഹിപ്പിക്കുന്നു. ഭീകരരെ ഇന്ത്യയിലേയ്ക്ക് അയക്കുന്നുവെന്നും ബിപിന്‍ റാവത്ത് ആരോപിച്ചു.