താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയുള്ള താരങ്ങളുടെ വരവ് ആഘോഷമാക്കി സമൂഹമാധ്യമങ്ങള്‍. വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച് അബാസിഡര്‍ കാറില്‍ മോഹന്‍ലാല്‍ വന്നിറങ്ങുമ്പോള്‍, ഓട്ടോ പിടിച്ച് സാധാരണക്കാരില്‍ സാധാരണക്കാരനായി സെറ്റില്‍ വന്നിറങ്ങി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് യുവതാരം പൃഥ്വി. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
നായകനും സംവിധായകനും ആരാധകര്‍ ഏറെ ആയതിനാല്‍ ചിത്രം വലിയ രീതിയിലാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. തൊടുപുഴയാണ് സിനിമയുടെ ആദ്യ ഭാഗം ചിത്രീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോരിച്ചൊരിയുന്ന മഴയില്‍ കറുത്ത അംബാസിഡര്‍ കാറിലേക്ക് മോഹന്‍ലാല്‍ കയറാന്‍ ഒരുങ്ങുന്ന രംഗത്തിന്റെ വിഡിയോ ആണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നത്. അംബാസഡര്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് ചെകുത്താന്റെ നമ്പര്‍ എന്ന് വിശേഷിപ്പിക്കുന്ന 666 ആണ്.