ഇസ്ലാമാബാദ്: ഇരു രാജ്യങ്ങള്‍ക്കിടയിലും നിര്‍ത്തിവച്ച ചര്‍ച്ച തുടരാനായി ഇന്ത്യന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി. ഇമ്രാന്ഖാന് നരേന്ദ്രമോഡി യെ കത്തിലൂടെ ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ഇതിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.
ഇന്ത്യാ പാകിസ്താന് വിദേശകാര്യമന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഉണ്ടായേക്കുമെന്ന രീതിയില്‍ ചില ഊഹാപോഹങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പ് പ്രചരിച്ചിരുന്നു. 2015 ഡിസംബറിന് ശേഷം പത്താന്‍കോട്ട് ആക്രമണത്തോടെ പൂര്‍ണ്ണമായും തടസ്സപ്പെട്ടുപോയ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച വീണ്ടുമാരംഭിക്കണമെന്നാണ് കത്തില്‍ പറഞ്ഞിട്ടുള്ളത്. ഭീകരതയും കശ്മീരും ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളെല്ലാം ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് ഇമ്രാന് പറഞ്ഞു.
ഐക്യരാഷ്ട്ര സമ്മേളനത്തിനായി ഈ മാസം സുഷമാ സ്വരാജും പാകിസ്ഥാന് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിയും ന്യൂയോര്‍ക്കില്‍ എത്തുന്നുണ്ട്.