വാഷിങ്ടണ്‍: ചൈനയുമായുള്ള വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആപ്പിള്‍ കമ്പനിയെ തിരികെ വിളിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ ട്രംപ്. ഉത്പാദനം ചൈനയില്‍ തുടര്‍ന്നാല്‍ പുതിയ നികുതിപ്രകാരം ആപ്പിള്‍ ഉത്പന്നങ്ങളുടെ വില വന്‍തോതില്‍ ഉയരുമെന്നും ഇതിനു പരിഹാരമായി ഫാക്ടറികള്‍ അമേരിക്കയിലേക്ക് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയ്ക്കെതിരായ നടപടി തങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടാക്കുമെന്ന് ആപ്പിള്‍ ഉല്‍പ്പെടെയുള്ള കമ്പനികള്‍ അറിയിച്ചിരുന്നു. ഇങ്ങനെ പോയാല്‍ അമേരിക്കന്‍ മാര്‍ക്കറ്റുകളില്‍ ഉത്പന്നങ്ങളുടെ വിലവര്‍ധിപ്പിക്കേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.