ശബരിമല: നൂറ്റാണ്ടില്‍ കണ്ടിട്ടില്ലാത്ത പ്രളയമാണ് ഇത്തവണ സംസ്ഥാനത്ത് നടന്നത്. പ്രളയം ജലം ഇറങ്ങുമ്പോള്‍ ബാക്കിയാവുന്നത് കണ്കുളിര്പ്പിക്കുന്ന കാഴ്ചകളാണ്. പലയിടങ്ങളിലും ജലം ഇറങ്ങിയതിനു ശേഷം വെള്ളാരം കല്ലുകള്‍ തുടങ്ങി കണ്ണ് തിളങ്ങുന്ന തരത്തിലുള്ള കല്ലുകള്‍ വന്നടിഞ്ഞ് പുതിയൊരു ബീച്ചിനു തുല്ല്യമായ കാഴ്ചകളാണ് കണ്ടു വരുന്നത്.
അത്തരത്തിലൊരു കാഴ്ചയാണ് ശബരിമലയിലെ പമ്പ നദിതീരത്തും അടിഞ്ഞിരിക്കുന്നത്. പ്രളയത്തില്‍ നദി ഗതി മാറി ഒഴുകി. അത് ഏറെ ആശങ്ക പടര്‍ത്തിയിരുന്നു. എന്നാല്‍ അതിനു പിന്നാലെ നദിതീരത്ത് അടിഞ്ഞത് വര്ണ്ണക്കല്ലുകളാണ്. കാലവര്‍ഷക്കെടുതിക്ക് ശേഷം പമ്പയിലെ ജലനിരപ്പ് താഴ്ന്നത്തോടെയാണ് ഈ കല്ലുകള്‍ തെളിഞ്ഞുവന്നത്. പമ്പനദി കരകവിഞ്ഞ് ഒഴുകിയ പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്റെ മുന്നിലെ കടവിലാണ് ഏറ്റവുമധികം കല്ലുകള്‍ നിറഞ്ഞിരിക്കുന്നത്.
ചെത്തിമുനുക്കിയ കല്ലുകള്‍കൊണ്ട് നടപ്പാത തീര്ത്തതുപ്പോലെയാണ് ദൂരവീക്ഷണത്തില്‍ തീരത്ത് അടിഞ്ഞുകൂടിയ കല്ലുകള്‍. കൃഷ്ണശിലയും കരിങ്കല്ലും കാട്ടുകല്ലും ചെങ്കല്ലുമെല്ലാം പമ്പ സമ്മാനിച്ച കല്ല്ക്കൂട്ടത്തിലുണ്ട്. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ പമ്പയെകാണാന് വരുന്നവര്‍ക്ക് സന്തോഷം പകരുന്നതാണ് പ്രളയം അവശേഷിപ്പിച്ച ഈ കല്ലുകാഴ്ച്ച .