മറ്റ് സാമ്പത്തികസ്ഥാപനങ്ങളുടെ നിക്ഷേപത്തേക്കാള്‍ ലാഭകരമായ നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസുകള്‍ നല്‍കുന്നുണ്ടെന്ന് എത്രപേര്‍ക്കറിയാം? ഓണ്‍ലൈന്‍ ബാങ്കിങ്, എടിഎം കാര്‍ഡുകള്‍ തുടങ്ങിയ വിവിധ ബാങ്കിംഗ് സൗകര്യങ്ങള്‍ പോസ്റ്റ് ഓഫീസ് അക്കൗണ്ട് വഴി ലഭ്യമാണ്. സേവിംഗ്സ് ബാങ്ക് (എസ്ബി ),റെക്കറിംഗ് ഡെപ്പോസിറ്റ് (ആര് ഡി), ടൈം ഡെപ്പോസിറ്റ് (ടിഡി),പ്രതിമാസ വരുമാന പദ്ധതി (എം ഐ എസ്), പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് തുടങ്ങിയ വിവിധ അക്കൗണ്ടുകള്‍ എന്നിവ പോസ്റ്റ് ഓഫീസില്‍ ആരംഭിക്കാവുന്നതാണ് . ഇത്തരം ഇടപാടുകള്‍ക്ക് നിര്‍ബന്ധമായും പോസ്റ്റ് ഓഫീസില്‍ ഒരു അക്കൗണ്ട് ഉണ്ടായിരിക്കണം.
അക്കൗണ്ട് തുറക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൌണ്ട് തുറക്കാന്‍ ആവശ്യമായ ഫോം ഡൌണ്‍ലോഡു ചെയ്യുക അല്ലെങ്കില്‍ ഒരു പോസ്റ്റ് ഓഫീസില്‍ നിന്ന് ഫോം നേരിട്ട് വാങ്ങുക.
ഫോം പൂരിപ്പിച്ച് നിങ്ങളുടെ മേല്‍വിലാസം തെളിയിക്കുന്ന രേഖകളും ഫോട്ടോയും സമര്‍പ്പിക്കുക . (ആവശ്യമായ രേഖകള്‍ എന്തൊക്കെയാണെന്ന് ചുവടെ നല്‍കിയിട്ടുണ്ട്)
പോസ്റ്റ് ഓഫീസില്‍ സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിനു ആവശ്യമായാ ഏറ്റവും കുറഞ്ഞ തുകയായ 20 രൂപ നല്‍കുക. (സേവിംഗ്സ് ബാങ്ക് അക്കൗണ്ട് (എസ്ബി) ചെക്ക് ബുക്ക് ബുക്കില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ ബാലന്‍സ് (50 രൂപയാണ്)
മുതിര്‍ന്ന പൗരന്മാര്ക്ക് പോസ്റ്റ് ഓഫീസില്‍ ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിനായി ഒരു പ്രത്യേക ഫോം ആണ് പൂരിപ്പിച്ചു നല്‍കേണ്ടത്
ആവശ്യമായ രേഖകള്‍
മേല്‍വിലാസം തെളിയിക്കുന്ന രേഖ (എലെക്ട്രിസിറ്റി ബില്‍, ടെലിഫോണ്‍ ബില്‍, (മൂന്ന് മാസത്തിനു മുന്പുള്ളവ) , ബാങ്കിലെയോ , പോസ്റ്റ് ഓഫീസിലെയോ പാസ്ബുക്ക് , പാസ്പോര്‍ട്ട്, ശമ്പള സ്ലിപ്പ്, ആധാര്‍ കാര്‍ഡ്)
തിരിച്ചറിയല്‍ രേഖ
( പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്, ആധാര്‍ കാര്‍ഡ് )
2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോയോകള്( ഈ അടുത്ത് എടുത്തത് ) ഏറ്റവും കുറഞ്ഞ കുറഞ്ഞ ബാലന്‍സ് തുക