റാഞ്ചി: ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് വിഷാദരോഗമാണെന്ന് റിപ്പോര്‍ട്ടുകള്‍. അഴിമതിക്കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു അദ്ദേഹം. രോഗവിവരം അറിയിച്ചത് രാജേന്ദ്ര ഇന്‍സിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (റിംസ്) ഡയറക്ടര്‍ ആര്‍കെ ശ്രീവാസ്തവയാണ്.
ലാലു പ്രസാദ് യാദവിന്റെ എയിംസില്‍ നിന്നുള്ള മെഡിക്കല്‍ ഡിസ്ചാര്‍ജ് റിപ്പോര്‍ട്ടിലും വിഷാദ രോഗത്തെക്കുറിച്ച് പറയുന്നുണ്ട്. അഴിമതിക്കേസില്‍ ജയിലിലായതിന് പുറമെ മക്കള്‍ തേജസ്വീ യാദവും തേജ് പ്രതാപ് യാദവും തമ്മിലുള്ള വഴക്കും ലാലുവിനെ വിഷാദരോഗത്തിലേക്ക് നയിച്ചതായാണ് വിവരം.
ബുധനാഴ്ചയാണ് ലാലു പ്രസാദ് യാദവിനെ ചികിത്സക്കായി റിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തെ റിംസിലേക്ക് മാറ്റാന്‍ കാരണം മുന്‍പ് ചികിത്സ നേടിയിരുന്ന ആശുപത്രിയില്‍ വൃത്തിയില്ലെന്നും കൊതുക് ശല്യമാണെുന്നുമുള്ള പരാതിയെത്തുടര്ന്നാണ.്