തന്റെ മകൾ നൈസയ്ക്ക് കൊറോണ ബാധിച്ചുവെന്ന വ്യാജ പ്രചരണങ്ങളോട് പ്രതികരിച്ച് അജയ് ദേവ്ഗൺ. മകൾ സുഖമായിരിക്കുന്നുവെന്നും വാർത്ത വ്യാജമാണെന്നും അജയ് ട്വീറ്റ് ചെയ്തു.
അന്വേഷണങ്ങൾക്ക് നന്ദി. കാജോളും നൈസയും സുഖമായിരിക്കുന്നു. അവരുടെ ആരോഗ്യത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ തീർത്തും അടിസ്ഥാനരഹിതവും അസത്യവുമാണ്.’ അജയ് ട്വീറ്റ് ചെയ്തു.
സിംഗപ്പൂരിലെ ഇന്റർനാഷണൽ സ്കൂളിലാണ് നൈസ പഠിക്കുന്നത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ നൈസയുടെ സ്കൂളും അടച്ചിരുന്നു. കജോളായിരുന്നു മകളെ തിരികെ കൊണ്ട് വരാൻ പോയത്. ഇരുവരും ഒന്നിച്ച് മുംബൈ വിമാനത്താവളത്തിൽ നിൽക്കുന്ന ചിത്രങ്ങൾ പ്രചരിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് നൈസയ്ക്ക് പനിയുടെ ലക്ഷങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചുവെന്നും കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നും വാർത്തകൾ പ്രചരിച്ചത്. തുടർന്നാണ് വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി അജയ് രംഗത്തെത്തിയത്.