രാജ്യത്ത് കൊവിഡ് 19 വ്യാപനം തയൃടയാനായി ലോക് ഡൗൺ നടപ്പിലാക്കിയതോടെ പല തരത്തിലുള്ള ദുരിതത്തിലാണ് മനുഷ്യർ പെട്ടിരിക്കുന്നത്. ഈ സമയത്ത് നിരവധി സെലബ്രിറ്റികളാണ് സഹായവുമായി രംഗത്തെത്തിയത്.
തെലുങ്ക് നടൻ പ്രഭാസ് മാത്രം സംഭാവനയായി ഇത് വരെ നൽകിയത് 4.50 കോടി രൂപയാണ്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രഭാസ് സംഭാവനയായി നൽകിയത് 3 കോടി രൂപയാണ്. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ വീതവും നൽകി.
അതിന് പിന്നാലെ നടൻ ചിരഞ്ജീവിയുടെ നേതൃത്വത്തിൽ സിനിമാ രംഗത്ത് തൊഴിലെടുക്കുന്ന ദിവസക്കൂലിക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള കൂട്ടായ്മക്ക് പ്രഭാസ് 50 ലക്ഷം രൂപയും നൽകി. വ്യത്യസ്ത അഭിനേതാക്കളിൽ നിന്നായി ഇത് വരെ കൂട്ടായ്മ 3.80 കോടി രൂപയാണ് കണ്ടെത്തിയത്.
ചിരഞ്ജീവി 1 കോടി രൂപ, ജൂനിയർ എൻ.ടി.ആർ 25 ലക്ഷം രൂപ, നാഗാർജുന 1 കോടി രൂപ, സുരേഷ് പ്രൊഡക്ഷൻസ് വെങ്കടേഷ് റാണ എന്നിവർ ചേർന്ന് 1 കോടി രൂപ, മഹേഷ് ബാബു 25ലക്ഷം രൂപ, രാം ചരൺ 30 ലക്ഷം രൂപ എന്നിങ്ങനെയാണ് സംഭാവന നൽകിയിട്ടുള്ളത്.