ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി. ഇന്ന് മാത്രം എട്ട് പേരാണ് മരിച്ചത്. 200 അധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ വീണ്ടും ഉയരുമെന്ന് ആശങ്കയുണ്ട്.
അതെസമയം കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും വെടിയേറ്റാണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലും ഡല്‍ഹിയില്‍ അക്രമം ഉണ്ടായി.
പരിക്കേറ്റ് ജിബിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവേദ ചൗധരി എന്ന യുവാവിന്റെ തലയില്‍ ഡ്രില്ലിംഗ് മെഷീന് തുളച്ചു കയറിയ നിലയിലായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇതിനിടെ കലാപത്തില്‍ ഐക്യാരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യ ഗൗരവമായ ശ്രമങ്ങള്‍ നടത്തണമെന്ന് യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷനും അറിയിച്ചു.