ന്യൂഡല്‍ഹി: കലാപത്തീയില്‍ വെന്ത് ഡല്‍ഹി. ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി. 200ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.പരിക്കേറ്റവരുടെ നില ഗുരുതരമായി തുടരുന്നതിനാല്‍ മരണ സംഖ്യ ഇനിയും കൂടിയേക്കാമെന്നാണ് നിഗമനം. അതെസമയം മരിച്ചവരില്‍ 10 പേര് വെടിയേറ്റാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമത്തിന് എതിരെ പ്രതിഷേധിക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ നടന്ന സംഘര്‍ഷം കലാപത്തിലേക്ക് വഴി മാറുകയായിരുന്നു. അക്രമികള്‍ കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടു. കലാപത്തെ തുടര്‍ന്നുള്ള കല്ലെറില്‍ 23 പേര് കൊല്ലപ്പെട്ടിരുന്നു. പലയിടങ്ങളിലും വെടിവെയ്പ്പുണ്ടായി.
അക്രമണത്തില്‍ പോലീസുകാരും കൊല്ലപ്പെട്ടിരുന്നു. അതിനിടെ, ഡല്‍ഹി കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. അന്വേഷണത്തിനായി അമിക്കസ് ക്യൂറിയെ നിയമിച്ചു.