മൂന്നാര്‍: പെരിയകനാല്‍ പവര്‍ഹൗസിന് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര്‍ക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല. രാവിലെ ഏഴോടെയാണ് സംഭവം.
മൂന്നാറില്‍ നിന്ന് പൂപ്പാറയ്ക്ക് യാത്രക്കാരുമായി വരികയായിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്. ഇറക്കവും വളവും ഉള്ള ഭാഗത്ത് എത്തിയപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഹൈവേയില്‍ നിന്ന് തെന്നിമാറി നൂറടിയോളം താഴ്ച്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.