കോഴിക്കോട്: പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് പാലക്കാട് സ്വദേശിയായ എട്ടാംക്ലാസ്സുകാരന് അധ്യാപകന്റെ മര്‍ദനം. പൂനൂര് മര്‍ക്കസ് ഗാര്‍ഡനില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ഥിയാണ് അധ്യാപകന്റെ ക്രൂരമര്‍ദനത്തിന് ഇരയായത്. സംഭവത്തില്‍ കുട്ടിയുടെ കുടുംബാംഗങ്ങള്‍ താമരശേരി പോലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്കി.
അധ്യാപകന്റെ മര്‍ദനത്തില്‍ കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റിട്ടുണ്ട്. മര്‍കസ് ഗാര്‍ഡനിലാണ് സംഭവം. എന്നാല്‍ കുട്ടിയ്ക്ക് മര്‍ദനമേറ്റ വിവരം സ്ഥാപന അധികൃതര്‍ തങ്ങളെ അറിയിച്ചിട്ടില്ലെന്നും കുട്ടിക്ക് വൈദ്യസഹായം പോലും നല്‍കിയിട്ടില്ലെന്നും പിതാവും കുടുംബാംഗങ്ങളും പറയുന്നു.
തുടര്‍ന്ന് താമരശേരി പോലീസിനും ചൈല്‍ഡ് ലൈനിനും പരാതി നല്കി. സംഭവത്തില്‍ താമരശേരി പോലീസ് കേസെടുത്തു. വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുന്നത് സ്ഥാപനത്തിന്റെ നയമല്ലെന്നും അധ്യാപകനെ സസ്പെന്റ് ചെയ്തുവെന്നും മര്‍കസ് ഗാര്ഡന് അധികൃതര്‍ അറിയിച്ചു.