മുംബൈ: മഹാരാഷ്ടയില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് മരണം. ഭീവണ്ടിയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ അഞ്ച് പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെട്ടുത്തി. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായുള്ള തെരച്ചില്‍ നടക്കുകയാണ്.
ഇന്ന് പുലര്‍ച്ചെ ആണ് ഭീവണ്ടിയിലെ ശാന്തി നഗറില്‍ എട്ട് വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്ന് വീണ് അപകടം സംഭവിച്ചത്. അനധികൃത നിര്‍മ്മാണമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ആളുകളോട് ഒഴിയാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് തയ്യാറാകാത്തവരാണ് ഇപ്പോള്‍ അപകടത്തില്‍പ്പെട്ടത് എന്നാണ് ഭീവണ്ടി മുന്‍സിപ്പല്‍ കോര്പ്പറേഷന് അറിയിച്ചത്.