ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ സംസാരം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം. ഡല്‍ഹി നിഗംബോധ്ഘട്ട് ശ്മശാനത്തില്‍ സംസ്കരിക്കും. എയിംസില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം ശനിയാഴ്ച വൈകീട്ടോടെ ഡല്‍ഹി കൈലാഷ് കോളനിയിലെ വസതിയിലേക്ക് കൊണ്ടുപോകും.
ഞായറാഴ്ച രാവിലെ വരെ ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെയ്ക്കുന്ന ഭൗതിക ശരീരം പിന്നീട് ബിജെപി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇവിടെ പൊതുദര്‍ശനത്തിന് അവസരമൊരുക്കും.
ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അരുണ്‍ ജെയ്റ്റ്ലി ഇന്ന് ഉച്ചയോടെ മരണപ്പെടുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോഗ്യ നില ഗുരുതരമായി തുടരുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. ഇന്ന് ആരോഗ്യനില വീണ്ടും വഷളായി, ഒടുവില്‍ ഉച്ചയ്ക്ക് 12.30ഓടെ മരണപ്പെട്ടു.