ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക രംഗത്തെ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് പി ചിദംബരത്തിന്റെ അറസ്റ്റെന്ന് കോണ്‍ഗ്രസ്. കേസില്‍ പി ചിദംബരത്തിനെതിരെ തെളിവുകളില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.
എഫ്ഐആറില്‍ ചിദംബരം ചെയ്ത തെറ്റെന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും, അദ്ദേഹത്തിനെതിരെ ഇന്നുവരെ കേസില്‍ കുറ്റപത്രവും നല്‍കിയിട്ടില്ലെന്നും സുര്‍ജേവാല പറഞ്ഞു. ഇത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നതാണെന്നും സുര്‍ജേവാല കൂട്ടിച്ചേര്‍ത്തു.
മുന്‍ കേന്ദ്രമന്ത്രിയായ ചിദംബരത്തിന്റെ യശസ്സ് ഇല്ലാതാക്കുകയാണ് ഈ അറസ്റ്റിന്റെ ലക്ഷ്യം. സ്വന്തം മകളെ കൊലപ്പെടുത്തിയ സ്ത്രീ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ അറസ്റ്റെന്നും സുര്േജവാല ആരോപിച്ചു. കേസില്‍ എഫ്ഐപിബി അംഗങ്ങളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.