ആഗ്ര: ഉത്തര്‍പ്രദേശില്‍ യുവ ദമ്പതികള്‍ ട്രെയിന്‍ മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശ് മഥുരയിലാണ് സംഭവം. കോസി കലാന് പോലീസ് സ്റ്റേഷന് പരിധിയിലെ ഹടാന ഗ്രാമത്തില്‍ നിന്നുള്ള ഭാഗീരഥ് (29), ഭാര്യ പ്രിയ (28) എന്നിവരാണ് ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.
ആത്മഹത്യ ചെയ്യാനായി ഇരുവരും റെയില്‍വേ ട്രാക്കിന് സമീപം വരെ ഇരുചക്ര വാഹനത്തിലാണ് എത്തിയത്.
ആത്മഹത്യ ചെയുന്നതിന് മുന്‍പ് ഭാഗീരഥ് തന്റെ പിതാവിനെ ഫോണില്‍ വിളിച്ചു ബൈക്ക് തിരികെ എടുത്ത് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുവരും ജീവനൊടുക്കി. ആളില്ലാത്ത ലെവല്‍ ക്രോസിനു സമീപത്ത് നിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ദമ്പതികളുടെ മൃതദേഹം ലോക്കല്‍ പോലീസെത്തി പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.