ഗോരഖ്പൂര്‍: അഞ്ച് സ്ത്രീകള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. വയലില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടം. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ സിദ്വാരിയിലാണ് സംഭവം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 13 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ലക്ഷ്മി(17) രാധിക(18), സോണി(18), വന്ദനി(18), സുഭാവതി(45) എന്നിവരാണ് മരിച്ചത്. വയലില്‍ ജോലി ചെയ്യുന്നതിനിടെ ഇവര്‍ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ യുപി മുഖ്യമന്ത്രി ആദിത്യനാഥ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലാ മജിസ്ട്രേറ്റിനാണ് അന്വേഷണ ചുമതല. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചതായും യുപി സര്‍ക്കാര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.