മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ദുബായിലേക്കുള്ള ഗോ എയറിന്റെ പ്രതിദിന സര്‍വീസ് ഇന്ന് തുടങ്ങും. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് കണ്ണൂരില്‍ നിന്നും ദുബായിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുന്നത്.
രാത്രി 7.30-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 10.20-ന് ദുബായിലെത്തും. തിരികെ രാത്രി 12.20-ന് ദുബായില്‍നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 5.55-ന് കണ്ണൂരിലെത്തും.ഞായര്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ദുബായിലേക്കുള്ള വിമാനം രാത്രി 7.05-ന് പുറപ്പെടും. 9.55-ന് ദുബായിലെത്തും.