തിരുവനന്തപുരം: പ്രതിഷേധത്തെ തുടര്‍ന്ന് പത്ത് ദിവസമായി അടച്ചിട്ട തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് നാളെ തുറക്കും. അക്രമരാഷ്ട്രീയത്തിന് കടിഞ്ഞാണിടുമെന്നും സ്വതന്ത്രമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും സര്‍ക്കാരും കോളേജ് അധികൃതരും ഉറപ്പ് നല്കിയ സാഹചര്യത്തിലാണ് കോളേജ് നാളെ തുറക്കുന്നത്.
അതേസമയം, യൂണിവേഴ്സിറ്റി കോളേജ് സംഭവത്തില്‍ കെഎസ്യു മുതല്‍ എഐഎസ്എഫ് വരെയുള്ള സംഘടനകളുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്.
യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസില്‍ പത്ത് പ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇതുവരെ കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരും നാല് മുതല്‍ ആറ് വരെയുള്ള പ്രതികളും പോലീസ് പിടിയിലായിട്ടുണ്ട്.