കോയമ്പത്തൂര്‍: സ്വത്തുക്കളും പണവും സഹോദരിക്ക് എഴുതി നല്കി യുവാവും കുടുംബവും ജീവനൊടുക്കി. തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലാണ് സംഭവം. 70-കാരനായ പിതാവും മകനും മകളും ഉള്‍പ്പെടെയുള്ളവരാണ് ചൊവ്വാഴ്ച വീടിനുള്ളില്‍ ആത്മഹത്യ ചെയ്തത്.
ആത്മഹത്യയ്ക്ക് മുമ്പാണ് ഇളയ സഹോദരിയുടെ വീട്ടില്‍ എത്തിയത്. 37-കാരനായ ഗോപാലകൃഷ്ണന് എന്ന യുവാവ് ആണ് സ്വത്തുക്കള്‍ സഹോദരിയുടെ പേരിലാക്കിയതിന്റെ രേഖകളും 30,000 രൂപയും നല്കി മടങ്ങിയത്. പെട്ടെന്ന് എന്തെങ്കിലും ആവശ്യം വന്നാല്‍ ഉപകരിക്കുമെന്ന് പറഞ്ഞായിരുന്നു ഗോപാലകൃഷ്ണന്റെ മടക്കം.
സഹോദരിയെ സന്ദര്‍ശിച്ച് തിരികെ വീട്ടിലെത്തിയ ഗോപാലകൃഷ്ണന് വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. പിന്നാലെ ഇയാളുടെ പിതാവ് ദുരൈരാജും മൂത്ത സഹോദരി സെല്‍വിയും വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. എന്നാല്‍ പണം പിന്നീട് സംസ്കാര ചടങ്ങുകള്‍ക്കായി തന്നെ വിനിയോഗിക്കുകയും ചെയ്തു.