അനന്തപുര്‍: സ്ത്രീ ഉള്‍പ്പടെ മൂന്നു പേരെ കഴുത്തറുത്തു. ക്ഷേത്രത്തിനുള്ളിലാണ് മൂവരെയും കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. പൂജാരി ശിവരാമണി റെഡ്ഡി(70), ഇദ്ദേഹത്തിന്റെ സഹോദരി കമലമ്മ(75), സത്യലക്ഷ്മിയമ്മ(70) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ കോര്‍ത്തിക്കോട്ട ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് അതിദാരുണമായ സംഭവം നടന്നത്.
ക്ഷേത്രത്തില്‍ എത്തിയ ഭക്തരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നരബലി ആണോ എന്ന കാര്യത്തില്‍ സംശയം ബലപ്പെടുന്നുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ക്ഷേത്രത്തിന് ഉള്‍ഭാഗം രക്തം തളിച്ച നിലയിലാണ് ഉള്ളത്. നിധിവേട്ടക്കാരാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
15-ാം നൂറ്റാണ്ടിലുള്ള ക്ഷേത്രം അടുത്തിടെയാണ് പുതുക്കിപ്പണിതത്. ശിവരാമണിയും കൊല്ലപ്പെട്ട മറ്റു രണ്ട് സ്ത്രീകളും ക്ഷേത്രത്തില്‍ തന്നെയാണ് കിടന്നുറങ്ങാറ്. മൂവരെയും കൊലപ്പെടുത്തിയ ശേഷം നിധിവേട്ടക്കാര്‍ രക്തം തളിച്ചതാകാമെന്നാണ് പോലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.