നടി വനിത വിജയകുമാര്‍ തന്റെ മകളെ തട്ടികൊണ്ടുപോയെന്ന മുന്‍ ഭര്‍ത്താവിന്റെ പരാതി വ്യാജമാണെന്ന് വനിതയുടെ അഭിഭാഷകന്. മകള്‍ സ്വമേധയാ ഇറങ്ങി പോന്നതാണെന്നും അഭിഭാഷകന് പറയുന്നുണ്ട്. മുന്‍ ഭര്‍ത്താവ് ആനന്ദരാജ് ആണ് താരത്തിനെതിരെ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബിഗ് ബോസിന്റെ സെറ്റിലെത്തി വനിതയെ പോലീസ് ചോദ്യം ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് കുട്ടിയുടെ മൊഴി കൂടി എത്തുന്നത്. പിതാവിനൊപ്പം ജീവിക്കേണ്ടെന്ന് കുട്ടി പറഞ്ഞതിനാലാണ് ചെന്നൈയില്‍ താമസിപ്പിച്ചിരിക്കുന്നതെന്ന് വനിതയുടെ അഭിഭാഷകന് പറയുന്നു. ‘ആനന്ദരാജിന്റെ സുഹൃത്തുക്കള്‍ മദ്യപിച്ച് വീട്ടില്‍ വരികയും തന്നോട് മോശമായി പെരുമാറുകയും ചെയ്തു. വീട്ടില്‍ സ്ഥിരമായി വരുന്ന ഒരു സ്ത്രീ കിടപ്പുമുറിയില്‍ വെച്ച് ഉപദ്രവിച്ചു. പുറത്തുപറയാന്‍ കഴിയാത്ത കാര്യങ്ങളാണ് അവിടെ നടക്കുന്നത്”- വനിതയുടെ മകള്‍ പോലീസിനോട് പറയുന്നു.
കുട്ടിക്ക് ചെന്നൈയില്‍ അമ്മയോടൊപ്പം താമസിക്കാനാണ് താല്പര്യമെന്നും പോലീസ് പറയുന്നു. വനിത മകളെ തട്ടിക്കൊണ്ടുവന്നതല്ലെന്നും പോലീസിന് കാര്യങ്ങള്‍ മനസിലായതായും അഭിഭാഷകന് പറയുന്നു. 2007ലാണ് ആനന്ദരാജും വനിതയും വിവാഹിതരാകുന്നത്. 2010ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു.