ജബല്‍പൂര്‍: മധ്യപ്രദേശിലെ ജഭല്‍പൂര്‍ നേതാജി സുഭാഷ് ചന്ദ്രബോസ് (എന്‍എസ്സിബി) മെഡിക്കല്‍ കോളജില്‍ രോഗിയോടുള്ള ജീവനക്കാരന്റെ ക്രൂരതയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. എക്സറേ ലാബിലേയ്ക്ക് രോഗിയെ ബെഡ്ഷീറ്റില്‍ കിടത്തി തറയിലൂടെ വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.
സ്ട്രക്ചറിന് പകരം ബെഡ്ഷീറ്റില്‍ പുരുഷനായ രോഗിയെ കിടത്തി ജീവനക്കാന് തറയിലൂടെ വലിച്ചുകൊണ്ടുപോവുന്നത് 27 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോദൃശ്യങ്ങളില്‍ നിന്നു വ്യക്തമാണ്. ഈ സമയം രോഗിയുടെ കൂടെയുള്ള സ്ത്രീ ജീവനക്കാരന്റെ കൂടെ കവറും പിടിച്ചു നടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
വീഡിയോ വൈറലായതോടെ സംഭവം വിവാദത്തിലേയ്ക്ക് വീണു. ഇതോടെ മൂന്നുപേരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ക്രൂരതയില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും തുടര്‍നടപടികള്‍ ആവശ്യമെങ്കില്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
#WATCH: Staff at Netaji Subhash Chandra Bose Medical College in Jabalpur takes a patient to X-Ray room by dragging him on a bed sheet. Dean Dr Navneet Saxena says, "3 persons have been suspended. Inquiry underway, action will be taken" #MadhyaPradesh pic.twitter.com/m5LPjyZ2ZP
— ANI (@ANI) June 29, 2019