ജമ്മു കാശ്മീര്‍: അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന് പ്രകോപനം. പൂഞ്ചിലെ കൃഷ്ണഗാട്ടി മേഖലയില്‍ പാക് സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ അഞ്ചു വയസുകാരിയും, ഒരു ബിഎസ്എഫ് ജവാനും കൊല്ലപ്പെട്ടു. മൂന്ന് നാട്ടുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് രാവിലെ മുതല്‍ പാകിസ്താന് ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ ആക്രമണം നടത്തുകയാണ്. ഇന്ന് പുലര്‍ച്ചെ പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം നാലു ഭീകരരെ വധിച്ചു.
ലാസിപ്പോര പ്രദേശത്ത് ഭീകരര്‍ക്കായി സൈന്യം നടത്തിയ തിരിച്ചിലിനെ തുടര്‍ന്നാണ് സൈന്യത്തിന്റെ നടപടി. പുലര്‍ച്ചയോടെ തുടങ്ങിയ ഭീകരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ഭീകരര്‍ ഉണ്ടെന്നാണ് സൂചന. സൈന്യം വധിച്ച നാല് ഭീകരന്മാരും ലഷ്കര്‍-ഇ തോയിബ അംഗങ്ങളാണ്. സംഭവത്തില്‍ ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു.