കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാല്‍ നോട്ട് അസാധുവാക്കലിനെപ്പറ്റി അന്വേഷണം നടത്തുമെന്ന് വാഗ്ദാനം നല്കി തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക. തൃണമൂല്‍ നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
ജിഎസ്ടി പുനഃപരിശോധിക്കും നീതി ആയോഗിന് പകരം പ്ലാനിംഗ് കമ്മിഷനെ തിരികെയത്തിക്കുമെന്നും ചരക്ക് സേവന നികുതി ജനങ്ങള്‍ക്ക് ഉപകാരപ്രദമാണെങ്കില്‍ അത് നിലനിറുത്തുമെന്നും മമതാ പറഞ്ഞു