ന്യൂഡല്‍ഹി: പാകിസ്താന് എംപി രമേഷ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്ച നടത്തി. പുല്‍വാമ ഭീകരാക്രമണത്തെ ചൊല്ലി പാകിസ്താനെതിരെ ഇന്ത്യ നിലപാട് കടുപ്പിച്ചിരിക്കുന്നതിനിടെയാണ് ഭരണകക്ഷിയായ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ പാക് എംപി ഇന്ത്യയിലെത്തിയത്.
കുംഭമേളയിലേക്കുള്ള ഇന്ത്യയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് എംപി രമേഷ് കുമാര്‍ ഇന്ത്യയിലെത്തിയത്. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാകിസ്താന് നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്. ഈ സന്ദര്‍ഭത്തിലാണ് എംപിയുടെ ഇന്ത്യാ സന്ദര്‍ശനം.
പാകിസ്താന് ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന പാക് നിലപാട് അദ്ദേഹവും ആവര്‍ത്തിച്ചു. ആരോപണ പ്രത്യാരോപണങ്ങള്‍ ഒരു ഗുണവും ചെയ്യില്ലെന്നും അഭിപ്രായപ്പെട്ടു. കൂടാതെ ഇന്ത്യയുടെ എല്ലാ പരാതികളും ആശങ്കകളും പാകിസ്താന് സര്‍ക്കാരിനെ ധരിപ്പിക്കുമെന്നും രമേഷ് പറഞ്ഞു.