ന്യൂഡല്‍ഹി: ബിസിസിഐയുടെ ആദ്യ ഓംബുഡ്സ്മാനായി മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് ഡികെ ജെയിനെ നിയമിച്ചു. സുപ്രീംകോടതിയുടെതാണ് തീരുമാനം. ആറ് പേരുടെ ലിസ്റ്റില്‍ നിന്നാണ് ജസ്റ്റീസ് ഡികെ ജെയിനെ തെരഞ്ഞെടുത്തത്. 2018 ഓഗസ്റ്റ് ഒമ്പതിനാണ് ഓംബുഡ്സ്മാനെ നിയമിക്കാന്‍ സുപ്രീംകോടതി ശുപാര്‍ശ ചെയ്തത്.