കോട്ടയം: കാവ്യരംഗത്തെ സമഗ്രസംഭാവന മുന്‍നിര്‍ത്തി ഈ വര്‍ഷത്തെ ഏറ്റുമാനൂര്‍ സോമദാസന് പുരസ്കാരം കവി എന്‍കെ ദേശത്തിന്. ഇരുപത്തി അയ്യായിരം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
അവാര്‍ഡു നിശ്ചയിച്ചത് പ്രഭാവര്‍മ, ആലങ്കോട് ലീലാകൃഷ്ണന്, പ്രൊഫ. ബി രവികുമാര്‍ എന്നിവരുള്‍പ്പെട്ട ജൂറിയാണ്. ഏറ്റുമാനൂര്‍ സോമദാസന്റെ ഏഴാം ചരമവാര്‍ഷികദിനമായ നവംബര്‍ 21ന് മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ തുളസീവനം ആര് രാമചന്ദ്രന് നായര്‍ അവാര്‍ഡു സമര്‍പ്പിക്കും. സമ്മേളനം ഉച്ചയ്ക്ക് മൂന്നിന് പെരുന്ന മലയാള വിദ്യാപീഠത്തിലാണ്.
രാവിലെ 10നു നടത്തുന്ന അനുസ്മരണ സമ്മേളനം ആലങ്കോട് ലീലാകൃഷ്ണന് ഉദ്ഘാടനംചെയ്യും. സമ്മേളനത്തില്‍ കവിയരങ്ങും നടക്കും. പത്രസമ്മേളനത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് പ്രഭാവര്‍മ, സെക്രട്ടറി കെഎ ലത്തീഫ്, പ്രൊഫ. വിശ്വനാഥന് നായര്‍ എന്നിവരാണ് പങ്കെടുത്തത്.