കൊല്‍ക്കത്ത: ഭാര്യയുമായി അവിഹതമുണ്ടെന്ന് ആരോപിച്ച് കശാപ്പുകാരന് യുവാവിനെ വെട്ടിനുറുക്കി മൃതദേഹം വരമ്പില്‍ കെട്ടിതാഴത്തി. പശ്ചിമ ബംഗാളിലെ പര്‍ഗനാസ് ജില്ലയിലെ നോര്‍ത്ത്24ലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. അബ്ദുല്‍ ഹസന്(26) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സക്കീര്‍ ഹുസൈന് (45) ഇയാളുടെ ഭാര്യ മര്‍ജിന ബീബി(36)എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
നവംബര്‍ അഞ്ചിനാണ് അബ്ദുള്‍ ഹസ്സനെ കാണാതായത്. ഇതേതുടര്‍ന്ന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ശേഷം മൃതദേഹം സമീപത്തെ വരമ്പില്‍ നിന്നും വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹസനും മര്‍ജിനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സക്കീര്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് സമീപവാസികള്‍ മൊഴി നല്കി.
ക്ഷുഭിതനായ സക്കീര്‍ സംഭവദിവസം ഹസനെ തന്റെ വീട്ടിലേക്ക് വിളിച്ച് വരുത്തി ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് വെട്ടി നുറുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ശേഷം സമീപത്തുള്ള വരമ്പില്‍ തള്ളിയതെന്നാണ് വിലയിരുത്തല്‍. അബ്ദുള്‍ ഹസന്റെ തലയും മറ്റ് ശരീരഭാഗങ്ങളും വിവിധ സ്ഥലങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് ശരീരം വെട്ടി നുറുക്കിയതെന്ന് സക്കീര്‍ പോലീസില്‍ മൊഴി നല്കി. ദമ്പതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.