തൃശ്ശൂര്‍: ശബരിമല വിഷയത്തില്‍ മാറിമറയുന്ന കോണ്‍ഗ്രസ് നിലപാടിനെ പരോക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എയും കെപിസിസി ഉപാധ്യക്ഷനുമായ വിഡി സതീശന്. ശബരിമലയിലെ സുപ്രീംകോടതി വിധിയില്‍ കോണ്‍ഗ്രസ് ഉറച്ച നിലപാടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൃശ്ശൂരില്‍ സംസ്കാര സാഹിതി ജില്ലാ ക്യാംപില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതര പുരോഗമന ദേശീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ആ ബോധ്യം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ടാകണം. ആള്‍ക്കൂട്ടത്തിന്റെ പിറകെ പോകുന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമല്ല. മതവും ജാതിയും പറഞ്ഞ് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന സംഘപരിവാറിന് സഹായമൊരുക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ വിടി ബല്‍റാം എംഎല്‍എയും കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. രാഹുല്‍ ഈശ്വറല്ല, രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസിന്റെ നേതാവെന്ന് നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും മറന്നുപോകരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ശബരിമല വിധിയെ അനുകൂലിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും സ്വീകരിച്ചിരുന്നത്.