ഓരുകാലത്തെ റോഡിലെ താരമായിരുന്ന യെസ്ഡി നിരത്തില്‍ നിന്ന് മറഞ്ഞിട്ട് വര്‍ഷങ്ങളായി. എന്നാല്‍, ജാവ 300 ഒരു ഇടവേളയ്ക്ക് ശേഷം എത്തുന്നതോടെ യെസ്ഡിയുടെ വരവിനും പ്രതീക്ഷയേറുകയാണ്. 250 സിസി മുതല്‍ 400 സിസി വരെയുള്ള മൂന്ന് ബൈക്കുകള്‍ നിരത്തിലെത്തിക്കുമെന്നായിരുന്നു ജാവയുടെ രണ്ടാം വരവിലെ പ്രഖ്യാപനം. ഇതില്‍ ജാവ 300 നവംബര്‍ 15ന് നിരത്തിലെത്തും. പുറത്തിറങ്ങാനിരിക്കുന്ന രണ്ട് ബൈക്കുകളിലൊന്ന് യെസ്ഡിയായിരിക്കുമെന്നാണ് സൂചന.
ചെക്ക് റിപ്പബ്ലിക്കന്‍ കമ്പനിയായ ജാവയില്‍ നിന്ന് 1960 കാലഘട്ടത്തില്‍ ഇന്ത്യന്‍ നിരത്തിലെത്തിയ ബൈക്കാണ് യെസ്ഡി. ഇന്ത്യയില്‍ മുപ്പത്തിയാറ് വര്‍ഷം നീണ്ട യെസ്ഡിയുടെ യാത്രയ്ക്ക് ജപ്പാന് വാഹനങ്ങളുടെ വരവ് തടസമാകുകയായിരുന്നു. തുടര്‍ന്ന് തൊണ്ണൂറുകളുടെ അവസാനത്തോടെ യെസ്ഡി നിരത്തൊഴിയുകയായിരുന്നു.
എന്നാല്‍, പഴയതില്‍ നിന്നും തികച്ചും വ്യത്യസ്തമായി ആധുനിക ഫീച്ചറുകളുടെ അകമ്പടിയോടെയായിരിക്കും യെസ്ഡി തിരിച്ചെത്തുക. അതേസമയം, ഏറെ ജനകീയമായിരുന്ന പഴയ മുഖം അതുപോലെ നിലനിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. 350 സിസി ഫോര്‍ സ്ട്രോക്ക് എഞ്ചിനിലായിരിക്കും യെസ്ഡിയുടെ തിരിച്ചുവരവ്. 26 ബിഎച്ച്പി കരുത്തും 32 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എഞ്ചിന്. 5 സ്പീഡാണ് ഗിയര്‍ബോക്സ്. സുരക്ഷ ഉറപ്പാക്കാന്‍ ഓപ്ണഷലായി ആന്റിലോക്കിങ് ബ്രേക്കിങ് സിസ്റ്റം ഉള്‍പ്പെടുത്തും.